15000 പൊതു ഇടങ്ങൾ 
ശുചീകരിക്കും



കോട്ടയം ‘വൃത്തിയുള്ള നവകേരളം 2025- വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 26 മുതൽ 30 വരെ ജനകീയ പങ്കാളിത്തത്തോടെ പൊതു ഇടങ്ങൾ ശുചീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ 15,000 പൊതുഇടങ്ങളിലാണ് ശുചീകരണപ്രവർത്തനം നടത്തുക. സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും കുടുംബശ്രീയും മലിനീകരണ നിയന്ത്രണ ബോർഡും വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനിൽ പങ്കാളികളാകും.    Read on deshabhimani.com

Related News