കാൽപ്പന്തുകളിയിലെ 
രാജ്യങ്ങൾ 
‘വടംവലി’ യിൽ ഏറ്റുമുട്ടും



പാലാ  അർജന്റീനയും ബ്രസീലും പോർച്ചുഗലും ജർമനിയും സ്‌പെയിനുമൊക്കെ പയപ്പാറിൽ ഏറ്റുമുട്ടും; ഫുട്‌ബോളിലല്ല വടംവലിയിൽ. പയപ്പാർ ഗ്രാമസൗഹൃദ സമതിയുടെ അഖിലകേരള വടംവലി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് അവരുടെ തനതുപേര് കൂടാതെ പ്രമുഖ ഫുട്‌ബോൾ ടീമുകളുടെ പേരുകൾക്കൂടി നൽകാനൊരുങ്ങുകയാണ് സംഘാടകർ. 
കാൽപ്പന്ത്‌ കളിയുടെ ആവേശം നാടും നഗരവും കീഴടക്കിയ പശ്ചാത്തലത്തിലാണ് വടംവലി മത്സര ടീമുകൾക്ക്‌ ലോക ഫുട്‌ബോൾ ടീമുകളുടെ പേരിൽ വടംവലി ടീമുകൾ കളത്തിലങ്ങുന്നതെന്ന്‌ സംഘാടകർ പറയുന്നു.  പയപ്പാർ, അന്ത്യാളം, ഏഴാച്ചേരി തുടങ്ങി പത്തോളം ഗ്രാമങ്ങളിലെ കായികപ്രേമികളും ബാഡ്മിന്റൺ ക്ലബ് ഭാരവാഹികളും ചേർന്ന് രൂപീകരിച്ചിട്ടുള്ള ഗ്രാമസൗഹൃദ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ 27ന്‌ വൈകിട്ട് അഞ്ചിന് പയപ്പാർ ധർമശാസ്താ ക്ഷേത്ര മൈതാനിയിലാണ് മത്സരം നടത്തുന്നത്. ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും എവർറോളിങ്‌ ട്രോഫിയും മുട്ടനാടും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 20001 രൂപയും ട്രോഫിയും കരിംകോഴിയുമാണ്‌ സമ്മാനം. മൂന്നാം സ്ഥാനക്കാർക്ക്‌ 15001 രൂപയും ട്രോഫിയും കരിംകോഴിയും നാലാമതെത്തുന്ന ടീമിന്‌ 10001 രൂപയും ട്രോഫിയും കരിംകോഴിയും സമ്മാനമുണ്ട്. അഞ്ചു മുതൽ 16 വരെ സ്ഥാനത്തെത്തുന്ന നേടുന്ന ടീമുകൾക്ക് 6001 രൂപാ വീതം ക്യാഷ് പ്രൈസ്‌ നൽകും. ഫോൺ: 9074480051, 6282524161 Read on deshabhimani.com

Related News