അഴിഞ്ഞാടി അക്രമികൾ



 കോട്ടയം എൻഐഎ നടത്തിയ പരിശോധനയിലും അറസ്‌റ്റിലും പ്രതിഷേധിച്ച്‌ പോപ്പുലർ ഫ്രണ്ട്‌ ആഹ്വാനം ചെയ്‌ത ഹർത്താലിൽ ജില്ലയിൽ പലയിടത്തും അക്രമം. ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ വെള്ളി രാവിലെ എട്ടിന്‌ കൂട്ടമായെത്തിയ പ്രവർത്തകർ റോഡ്‌ ഉപരോധിച്ചു. ഇവരെ പൊലീസ്‌ ബലംപ്രയോഗിച്ച്‌ മാറ്റിയതിനെതുടർന്ന്‌ സംഘർഷമുണ്ടായി. പ്രവർത്തകർ ബൈക്ക്‌ യാത്രികരെ മർദിച്ചു. തുടർന്ന്‌ പൊലീസ്‌ ലാത്തിവീശി. രണ്ട്‌ മണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു. നൂറോളം പ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പലയിടത്തും കെഎസ്‌ആർടിസി ബസുകളുടെ ചില്ല്‌ ഹർത്താലനുകൂലികൾ തകർത്തു. കുറിച്ചിയിൽ മൂന്ന്‌ ബസുകളുടെ ചില്ല്‌ തകർത്തു. മുഖം പുറത്തുകാണാതിരിക്കാൻ ഹെൽമെറ്റ്‌ വച്ചായിരുന്നു അക്രമികൾ എത്തിയത്‌. കാരാപ്പുഴ തെക്കുംഗോപുരത്തും അയ്‌മനത്തും കെഎസ്‌ആർടിസി ബസിന്‌ നേരെ കല്ലേറുണ്ടായി. ചില്ല്‌ തകർന്നു. പാലായിൽനിന്ന്‌ കെഎസ്‌ആർടിസി ബസുകൾ പൊലീസ്‌ അകമ്പടിയോടെയാണ്‌ സർവീസ്‌ നടത്തിയത്‌. ബൈക്കിലെത്തിയവർ സംക്രാന്തിയിലെ ലോട്ടറിക്കട അടിച്ചുതകർത്തു. കടയുടമയെ ഭീഷണിപ്പെടുത്തി. ബസുകൾക്കുനേരെ ആക്രമണമുണ്ടായതോടെ പല കെഎസ്‌ആർടിസി ബസുകളും സർവീസ്‌ തുടങ്ങാതെ നിർത്തിവയ്‌ക്കേണ്ടിവന്നു. കോട്ടയം ഡിപ്പോയിലെത്തിയ നിരവധി യാത്രക്കാർ വലഞ്ഞു.  Read on deshabhimani.com

Related News