‘രണസ്മരണ’യിൽ നാട്ടിടങ്ങൾ ജ്വലിച്ചു

ഭഗത്‌സിങ്‌, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഡിവെെഎഫ്ഐ ബ്രഹ്മമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രണസ്മരണ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനംചെയ്യുന്നു


കോട്ടയം വിഷം തുപ്പുന്ന വർഗീയതയ്‌ക്കെതിരെ നാട്ടിടങ്ങളിൽ യുവരക്തം ജ്വലിച്ചു... ഭഗത് സിങ്, രാജ് ഗുരു, സുഖ് ദേവ് രക്തസാക്ഷിത്വ ദിനം ‘വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായ് ഇൻക്വിലാബ് സിന്ദാബാദ്’ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ അനശ്വരമാക്കി.  ജില്ലയിലെ 120ലേറെ മേഖല കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ച സായാഹ്നം നൂറ്‌ കണക്കിന്‌ യുവാക്കൾ പങ്കെടുത്ത ‘രണസ്‌മരണ’പരിപാടി വൻ വിജയമായി. യൂണിറ്റുകളിൽനിന്ന് പ്രകടനമായി എത്തിയവർ മേഖല കേന്ദ്രങ്ങളിൽ രക്തസാക്ഷിത്വ അനുസ്മരണം നടത്തി, സമ്മേളനവും ചേർന്നു. ഏറ്റുമാനൂർ ബ്ലോക്കിലെ ആർപ്പൂക്കര –- കുമാരനല്ലൂർ ഈസ്റ്റ് മേഖലകളുടെ രണസ്‌മരണ പരിപാടി ജിലരൊ പ്രസിഡന്റ്‌ അഡ്വ. ബി മഹേഷ്‌ ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. തലയോലപ്പറമ്പ് ബ്ലോക്കിലെ ചെമ്പ് മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. കാഞ്ഞിരപ്പള്ളിയിലെ എലിക്കുളം മേഖല പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ ഉദ്ഘാടനം ചെയ്‌തു.  ജില്ലയിൽ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി –- ജില്ല സെക്രട്ടേറിയറ്റ്‌ അംഗങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്‌തു. Read on deshabhimani.com

Related News