ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി എൻ വാസവൻ



കോട്ടയം  കുമരകത്ത് നടക്കുന്ന ജി20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിങ്‌ ഗ്രൂപ്പ് യോഗങ്ങളുടെയും ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് കുമരകത്തേക്കെത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണിയും സമ്മേളന വേദിയായ കെടിഡിസി വാട്ടർ സ്കേപ്‌സിലെ ഒരുക്കങ്ങളും- മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വിലയിരുത്തി. നവീകരണം പൂർത്തിയാകുന്ന കോട്ടയം -കുമരകം റോഡ്, സമ്മേളനത്തിനെത്തുന്ന അതിഥികൾ താമസിക്കുന്ന റിസോർട്ടുകളിലേക്കുള്ള അമ്മങ്കരി - നസ്രത്ത് റോഡ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായി. സമ്മേളനത്തിനായി 19.19 കോടി രൂപ മുടക്കിയാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ള അഞ്ച്‌ റോഡുകൾ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ കുമരകത്തേക്കെത്തുന്ന റോഡുകളിൽ 30.68 കിലോമീറ്ററാണ് മുഖം മിനുക്കി ഉന്നത നിലവാരത്തിലേക്ക്‌ മാറ്റിയത്.   Read on deshabhimani.com

Related News