കർഷകത്തൊഴിലാളി–ദളിത്‌–--ആദിവാസി സംയുക്ത സമിതി മാർച്ച്‌



കോട്ടയം കർഷകത്തൊഴിലാളി–ദളിത്‌–--ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫീസ്‌ മാർച്ച് നടത്തി. കെഎസ് കെടിയു, പികെഎസ്, ബികെഎംയു എഐഡിആർഎം, എകെഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. എഐഡിആർഎം സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ബി ഇടമന ധർണ  ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ അധ്യക്ഷനായി. രാജ്യത്ത് വർധിക്കുന്ന ദളിത് പീഡനത്തിന്‌ അറുതി വരുത്തുക, ഭൂരഹിത കർഷകത്തൊഴിലാളികൾക്ക് നിയമം മൂലം ഭൂമി  ലഭ്യമാക്കുക, പട്ടികജാതി പട്ടികവർഗ പീഡനം തടയൽ നിയമം കുറ്റമറ്റ നിലയിൽ നടപ്പാക്കുക, സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം ഏർപ്പെടുത്തുക തുടങ്ങി  രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാർച്ച്.പികെഎസ് ജില്ലാ സെക്രട്ടറി കെ എസ് രാജു, എഐഡിആർഎം ജില്ലാ സെക്രട്ടറി പി പ്രദീപ്, എകെഎസ് ജില്ലാ സെക്രട്ടറി കെ ആർ സെയിൻ, കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ പി വി സുനിൽ എന്നിവർ സംസാരിച്ചു.എം പി ജയപ്രകാശ്, ഓമന ബാബു, പി എൻ രാജപ്പൻ, കെ വിജയൻ, എ കെ ബാബു, ജോസഫ് ഡേവിഡ്, പി എസ് പുഷ്പൻ, കെ ടി അനിൽകുമാർ, റോബിൻ ജോസഫ്, കെ അജിത്ത്, സുരേഷ് ഗോപാൽ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News