ഏഞ്ചൽസ് ഓൺ ദ റോഡ് പദ്ധതിക്ക് തുടക്കം



കോട്ടയം  കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലിയുടെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽകരണ പദ്ധതി ഏഞ്ചൽസ് ഓൺ ദ റോഡ് തുടങ്ങി. റോഡ് സുരക്ഷാ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഓട്ടോ -ടാക്സി ഡ്രൈവർമാർക്ക് നൽകുന്ന പരിശീലന പരിപാടിയാണ് ഏഞ്ചൽസ് ഓൺ ദ റോഡ്. കോട്ടയം അതിരൂപതാ ഓക്സിലറി ബിഷപ്പ് മാർ അപ്രേം മുഖ്യാതിഥിയായി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കെ സി മനീഷ്, എസ് സജിത് എന്നിവർ റോഡ് സുരക്ഷയെക്കുറിച്ചും മെഡിക്കോ ലീഗൽ കേസുകളെകുറിച്ചും ക്ലാസെടുത്തു. ഡോ. ദിലീപ് ഐസക്, ഡോ. ആർ  വിവേക് എന്നിവരുടെ നേതൃത്വത്തിൽ റോഡ് അപകടങ്ങളിൽ സ്വീകരിക്കേണ്ട ആദ്യപാഠങ്ങളെക്കുറിച്ച് ക്ലാസുകളും പരിശീലനങ്ങളും നൽകി. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്താൻ പൊലീസിനെ സഹായിച്ച ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യനെ ആദരിച്ചു. കാരിത്താസ് ആശുപത്രി അസി. ഡയറക്ടർ  ഫാ. ജോയിസ് നന്ദിക്കുന്നേൽ സംസാരിച്ചു. Read on deshabhimani.com

Related News