ആരോഗ്യപ്രവർത്തകർക്ക്‌ കോവിഡ്‌; കൂടുതൽപേരെ ആവശ്യപ്പെട്ടു



കോട്ടയം ആരോഗ്യപ്രവർത്തകരിലെ കോവിഡ്‌ വ്യാപനം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു തുടങ്ങി. ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി കൂടുതൽ ജീവനക്കാരെ ജില്ലയിലെത്തിക്കാൻ ആരോഗ്യവകുപ്പ്‌ നടപടി തുടങ്ങി. ഡോക്ടർമാർ മുതൽ ഡാറ്റാ എൻട്രി ജീവനക്കാർ വരെയുള്ളവരെ അനുവദിക്കാൻ സർക്കാരിനോട്‌ ആവശ്യപ്പെട്ടതായി ഡിഎംഒ അറിയിച്ചു. എൻഎച്ച്‌എം വഴിയും കോവിഡ്‌ ബ്രിഗേഡിൽ നിന്നും കൂടുതൽ ജീവനക്കാർ എത്തുമെന്നാണ്‌ പ്രതീക്ഷ. ദിവസം ശരാശരി 100 ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്ന സാഹചര്യമാണ്‌. കോട്ടയം ജനറൽ ആശുപത്രിയിൽ മേജർ ഓപറേഷൻ തിയറ്റർ അടച്ചു. നാല്‌ ഡോക്ടർമാരടക്കം 20 ജീവനക്കാർ കോവിഡ്‌ സ്ഥിരീകരിച്ചു.  കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഡോക്ടർമാർ അടക്കം 145 ആരോഗ്യപ്രവർത്തകർക്ക്‌ കോവിഡ്‌ ബാധിച്ചു. ഹൗസ്‌ സർജൻമാരുടെ ക്വാർട്ടേഴ്‌സ്‌ കോവിഡ്‌ ക്ലസ്‌റ്ററാക്കി. ഓപറേഷൻ തീയേറ്റർ ഭാഗികമായി അടച്ചു. എക്‌സ്‌റേ, സിടി സ്‌കാൻ എന്നിവ നടത്താൻ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രികൾ രോഗികളാൽ നിറയുന്ന സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നത്‌ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്‌ ആരോഗ്യവകുപ്പ്‌. Read on deshabhimani.com

Related News