അതിരമ്പുഴ പള്ളിയിൽ പ്രധാന തിരുനാൾ 
നാളെ



 ഏറ്റുമാനൂർ അതിരമ്പുഴ സെന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന്റെ പ്രധാന ആഘോഷങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കൾ രാത്രി പെരുന്നാളും ചൊവ്വ പകൽ പെരുന്നാളും നടക്കും.  തിങ്കൾ വൈകിട്ട്‌ 5.45ന് വലിയപള്ളിയിൽ നിന്ന് നഗര പ്രദക്ഷിണം ആരംഭിക്കും. രഥങ്ങളിൽ ഉണ്ണീശോയുടെയും കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും തിരുസ്വരൂപങ്ങളെത്തിക്കും. 6.30ന് ടൗൺ കപ്പേളയിൽ പ്രദക്ഷിണം എത്തും. 7.15ന് അവിടെ നിന്നും തുടരുന്ന പ്രദക്ഷിണം എട്ടിന് ചെറിയപള്ളിയിലെത്തും. തിരുസ്വരൂപങ്ങൾ രഥങ്ങളിൽ നിന്നിറക്കിയ ശേഷം ചെറിയപള്ളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ഉൾപ്പെടെ എല്ലാ തിരുസ്വരൂപങ്ങളുമായി വലിയപള്ളിയിലേക്ക് പ്രദക്ഷിണം നീങ്ങും. 9.30ന് വലിയപള്ളിയിൽ പ്രദക്ഷിണം സമാപിക്കും. പ്രദക്ഷിണത്തിനു ശേഷം നടക്കാറുളള അതിരമ്പുഴ വെടിക്കെട്ട് ഇത്തവണ ഉണ്ടാകില്ല. ചൊവ്വ രാവിലെ 10.30ന് വലിയപള്ളിയിൽ ആഘോഷമായ തിരുനാൾ റാസ അർപ്പിക്കും. വൈകിട്ട്‌ 4.30ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും. 5.30ന് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. സാധാരണ വലിയ പള്ളിയിൽ നിന്ന് ആരംഭിച്ച് ചെറിയപള്ളി ചുറ്റി തിരികെയെത്തി വലിയ പള്ളിയും ചുറ്റി സമാപിക്കാറുള്ള പ്രദക്ഷിണം ഇത്തവണ വലിയ പള്ളി മാത്രം ചുറ്റി സമാപിക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം മാത്രമാകും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലെത്തിക്കുക. Read on deshabhimani.com

Related News