വൈദ്യുതി മേഖലയിൽ 3.98 കോടിയുടെ നഷ്ടം

തകരാറിലായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന കെഎസ്ഇബി ജീവനക്കാർ


കോട്ടയം കനത്ത കാറ്റും മഴയും ഉരുൾപ്പൊട്ടലും മൂലം ജില്ലയിൽ വൈദ്യുത മേഖലയിലുണ്ടായത് 3.98 കോടി രൂപയുടെ നഷ്ടം. കൂട്ടിക്കൽ, ഈരാറ്റുപേട്ട, പൂഞ്ഞാർ, മുണ്ടക്കയം, എരുമേലി, പാറത്തോട് , കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ ഉൾപ്പെടുന്ന പാലാ സർക്കിളിൽ 3.20 കോടി രൂപയുടെയും കോട്ടയം സർക്കിളിൽപ്പെട്ട മണിമല, പത്തനാട് സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.   104809 ഉപഭോക്താക്കളെ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാധിച്ചു. 853 ട്രാൻസ് ഫോർമറുകൾക്ക് കേടുപാട് സംഭവിച്ചു.  185 ഹൈടെൻഷൻ പോസ്റ്റുകളും 241 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. പത്തര കിലോമീറ്റർ ഹൈടെൻഷൻ ലൈനുകൾക്കും 15.5 കിലോമീറ്റർ ലോടെൻഷൻ ലൈനുകൾക്കും നാശമുണ്ടായി. കോട്ടയം സർക്കിളിലെ കേടുപാടുകൾ വ്യാഴാഴ്ചയോടെ പരിഹരിച്ചു. പാലാ സർക്കിളിലെ പ്ലാപ്പിള്ളി, വടക്കേമല, മുണ്ടക്കയം, കൂട്ടിക്കൽ ടൗൺ, ഏഴേക്കർ, ഉറുമ്പിക്കര എന്നിവിടങ്ങളിലെ 946 കണക്ഷനുകളൊഴികെ ബാക്കിയുള്ള ഇടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു.  Read on deshabhimani.com

Related News