സ്‌കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് പരിശോധന



കോട്ടയം കോട്ടയം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്‌ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്‌കൂൾ വാഹനങ്ങൾ 25, 26, 29, 30, 31 ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള ബാബു ചാഴികാടൻ റോഡിൽ വച്ച് പരിശോധന നടത്തും. കോട്ടയം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്‌ പരിധിയിൽ വരുന്ന എല്ലാ സ്‌കൂൾ വാഹനങ്ങളും പ്രസ്തുത പരിശോധനയിൽ ഹാജരാക്കി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടണമെന്ന് ആർടിഒ അറിയിച്ചു.   ഡ്രൈവർമാർക്ക് 
പരിശീലനം കോട്ടയം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്‌ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ് സി, ഐസിഎസ് സി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്‌കൂൾ വാഹന ഡ്രൈവർമാർക്ക് 24ന് കുടമാളൂർ സെന്റ് അൽഫോൺസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പരിശീലന പരിപാടി ഒരുക്കുന്നു. കോട്ടയം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്‌ പരിധിയിൽ വരുന്ന എല്ലാ സ്‌കൂൾ വാഹന ഡ്രൈവർമരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം.കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള ബാബു ചാഴികാടൻ റോഡിൽ വച്ച് പരിശോധന നടത്തും. Read on deshabhimani.com

Related News