പൊടിപൊടിച്ച്‌ കുടുംബശ്രീ ഫുഡ് കോർട്ടുകൾ



കോട്ടയം എന്റെ കേരളം പ്രദർശന വിപണനമേളയിൽ 20,98,190 രൂപ യുടെ വിൽപ്പന നടത്തി കുടുംബശ്രീയുടെ ഫുഡ് കോർട്ട്. ജില്ലാ കുടുംബശ്രീ മിഷന്റെ 12 സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരുന്നത്. ആദ്യദിനം 1,69,590 രൂപയും, രണ്ടാം ദിനം 2,47,230 രൂപയുമാണ് വരുമാനം ലഭിച്ചത്.  2,92,530 രൂപ, 3,45,070 രൂപ, 3,55,160 രൂപ, 3,39,660 രൂപ,  3,48,950 രൂപ എന്നിങ്ങനെയാണ് യഥാക്രമം മൂന്നും നാലും അഞ്ചും ആറും ഏഴും ദിവസങ്ങളിലെ വരുമാനം. വൈവിധ്യമാർന്ന തനത് രുചിക്കൂട്ടുകളൊരുക്കിയാണ് ഭക്ഷണപ്രേമികളെ കുടുംബശ്രീ വരവേറ്റത്. , Read on deshabhimani.com

Related News