ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങൽ 25ന്‌



കോട്ടയം ഇടതുപക്ഷ പത്രമെന്ന നിലപാട്‌ ഉയർത്തിപ്പിടിച്ച്‌ ജനങ്ങളുടെയാകെ പൊതുപത്രമായി മാറിയ ദേശാഭിമാനിക്ക്‌ ജില്ലയിൽ പുതുതായി ചേർത്ത വാർഷിക വരിക്കാരുടെ ലിസ്‌റ്റും വരിസംഖ്യയും തിങ്കളാഴ്‌ച ഏറ്റുവാങ്ങും. സിപിഐ എം  കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ വൈക്കം, തലയോലപ്പറമ്പ്‌, പാലാ, പൂഞ്ഞാർ, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ ഏരിയകളിൽ നിന്നും സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് കാഞ്ഞിരപ്പള്ളി, വാഴൂർ, പുതുപ്പള്ളി, അയർക്കുന്നം, ചങ്ങനാശേരി, കോട്ടയം എന്നീ ഏരിയകളുടേതും ഏറ്റുവാങ്ങും.   യോഗസ്ഥലവും സമയവും ചുവടെ:  വൈക്കം,തലയോലപ്പറമ്പ്‌–-വൈക്കം സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ്‌ പകൽ 10.30,  പൂഞ്ഞാർ, പാലാ–-പാലാ ഏരിയ ഓഫീസ്‌ പകൽ 12, കടുത്തുരുത്തി, ഏറ്റുമാനൂർ–-ഏറ്റുമാനൂർ ഓഫീസ്‌ പകൽ 3.30‌.  കാഞ്ഞിരപ്പള്ളി–-കാഞ്ഞിരപ്പള്ളി ഓഫീസ്‌ പകൽ 10.30, വാഴൂർ–-വാഴൂർ ഓഫീസ്‌ പകൽ 12, പുതുപ്പള്ളി, അയർക്കുന്നം–-പാമ്പാടി ഓഫീസ്‌ 2.30, ചങ്ങനാശേരി–-ചങ്ങനാശേരി ഓഫീസ്‌ പകൽ നാല്‌, കോട്ടയം –- കോട്ടയം ഓഫീസ്‌ വൈകിട്ട്‌ അഞ്ച്‌.  വായനക്കാരുടെ വളർച്ചാതോതിൽ സംസ്ഥാനത്ത്‌ ഒന്നാമതെത്തിയ ദേശാഭിമാനിയുടെ 75-ാം വാർഷികം പ്രമാണിച്ച്‌ സംസ്ഥാനമെമ്പാടും നടത്തിയ ക്യാമ്പയിനിലൂടെയാണ്‌ പുതിയ വരിക്കാരെ ചേർത്തത്‌. കൂടുതൽ വരിക്കാരെ ചേർത്ത്‌ പത്രപ്രചാരണം ജില്ലയിൽ വൻ വിജയമാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ അഭ്യർഥിച്ചു. Read on deshabhimani.com

Related News