581 പേർക്ക്



കോട്ടയം  ജില്ലയിൽ 581 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 3,999 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.    രോഗം ബാധിച്ചവരിൽ 284 പുരുഷൻമാരും 248 സ്ത്രീകളും 49 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 900 പേർ രോഗമുക്തരായി. 6,145 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 62,407 പേർ കോവിഡ് ബാധിതരായി.  56,300 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15,599 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. Read on deshabhimani.com

Related News