വരവേറ്റ്‌ ഏറ്റുമാനൂർ 
ഇടത്താവളം



ഏറ്റുമാനൂർ  ശബരിമല തീർഥാടന യാത്രയിലെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ ക്ഷേത്രത്തിൽ തീർഥാടകരുടെ തിരക്ക് വർധിച്ചു. ക്ഷേത്രത്തിൽ സൗകര്യങ്ങളും വിപുലീകരിച്ചു. കെഎസ്ആർടിസി പമ്പ സ്പെഷ്യൽ സർവീസ് ആരംഭിച്ചതിനൊപ്പം വിവിധ ഹെൽപ്പ് ഡസ്കുകളും തുറന്നു. ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിച്ചു. പൊലീസ് സഹായം ഉറപ്പ് വരുത്തിയുള്ള പൊലീസ് ഏയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങി. അടിസ്ഥാന സൗകര്യങ്ങൾക്ക് 37 ശുചി മുറികൾ സജ്ജീകരിച്ചു. തീർഥാടകർക്കായി അമ്പലക്കുളം തുറന്നു നൽകി. മന്ത്രി വി എൻ വാസവന്റെ എംഎൽഎ ഫണ്ടിൽ നിന്നും  ക്ഷേത്ര പരിസരം വീക്ഷിക്കാൻ സിസി ടിവികൾ സ്ഥാപിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു.  ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി ഉൾപ്പെടുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ സംഘം പ്രവർത്തനമാരംഭിച്ചു.   Read on deshabhimani.com

Related News