സഹായിക്കാൻ അഭയം 
ഹെൽപ്പ് ഡെസ്‌ക്ക്‌



 ഏറ്റുമാനൂർ     അഭയം ഹെൽപ്പ് ഡെസ്ക്, ട്രസ്റ്റ് ചെയർമാനായ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അഭയം ഏരിയ ചെയർമാൻ ബാബു ജോർജ് അധ്യക്ഷനായി. അഭയം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി എബ്രഹാം തോമസ്, ജില്ലാ ഗവേണിങ്‌ബോർഡ് അംഗങ്ങളായ കെ എൻ വേണുഗോപാൽ,  ഇ എസ് ബിജു, അഡ്വ. വി ജയപ്രകാശ്, ആർ എ എൻ റെഡ്യാർ, ഏരിയ കൺവീനർ കെ കെ ഷാജിമോൻ, ഏരിയ ബോർഡംഗം  ഗീത ഉണ്ണികൃഷ്ണൻ, ലോക്കൽ ചെയർമാൻമാരായ ടി വി ബിജോയ്, എം എസ് ചന്ദ്രൻ, ലോക്കൽ കൺവീനർ ബി എൻ ബാബു, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി ആർ ജ്യോതി, ഉപദേശകസമിതി സെക്രട്ടറി കെ എൻ ശ്രീകുമാർ, അഭയം വളൻഡിയർമാരായ കെ ജി രാധാകൃഷ്ണൻ, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ആംബുലൻസ് സംവിധാനത്തോട് കൂടി ഹെൽപ്പ് ഡസ്‌ക്‌ 24 മണിക്കൂറും പ്രവർത്തിക്കും. Read on deshabhimani.com

Related News