വെള്ളിത്തിരയിൽ ഇഷ്ടതാരങ്ങൾ ഉടൻ



കോട്ടയം കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവുലഭിച്ചതോടെ ജില്ലയിലെ വെള്ളിത്തിരകളും സജീവമാകുന്നു. കോട്ടയം നഗരത്തിലേതടക്കം തിയറ്ററുകൾ പ്രദർശനത്തിനൊരുങ്ങി. സൂപ്പർതാരങ്ങളുടേതടക്കമുള്ള സിനിമകൾ തുടക്കത്തിൽ പ്രദർശനത്തിനിലില്ലാത്തത്‌ സിനിമാപ്രേമികളെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും നവംബർ ആദ്യം മുതൽ മികച്ച സിനിമകൾ എത്തുമെന്നാണ്‌ പ്രതീക്ഷ. ഏറെക്കാലം അടഞ്ഞുകിടന്നതിനാൽ തിയറ്ററുകളെല്ലാം പൊടിയും മാറാലയും ചെളിയും പിടിച്ച്‌ അലങ്കോലമായിരുന്നു. തിയറ്റർ തുറക്കാൻ സർക്കാർ അനുമതി നൽകിയതോടെ വൃത്തിയാക്കലും തുടങ്ങി. മതിലും ഭിത്തിയുമെല്ലാം ചായം പൂശിയും കസേരകൾ വൃത്തിയാക്കിയും ശുചീകരണം ഏകദേശം പൂർത്തിയായി. 25 മുതൽ തിയറ്ററുകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും മിക്കവാറും തിയറ്ററുകൾ 27ന്‌ തുറക്കാനാണ്‌ ഉടമകളുടെ തീരുമാനം. കോട്ടയം നഗരത്തിൽ അഭിലാഷ്‌, ആനന്ദ്‌, ആഷ, അനുപമ അടക്കമുള്ള തിയറ്ററുകളും 27ന്‌ തുറക്കും. ദിവസം എത്ര പ്രദർശനം ഉണ്ടാകുമെന്നതിൽ മന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ തീരുമാനമാകും. മൾട്ടിപ്ലക്‌സുകൾ അടക്കം മുപ്പതിലേറെ തിയറ്ററുകളുണ്ട്‌. Read on deshabhimani.com

Related News