സാഹോദര്യ സ്‌മരണയിൽ 
ബലി പെരുന്നാൾ ആഘോഷം

ബലിപെരുന്നാളിനോടനുബന്ധിച്ച് താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരം


കോട്ടയം ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ പുതുക്കി ജില്ലയിൽ ബലി പെരുന്നാൾ ആഘോഷിച്ചു. കോവിഡ്‌ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുവരുത്തിയതിനാൽ വിശ്വാസികൾക്ക്‌ പള്ളികളിലും ചടങ്ങുകളിൽ പങ്കെടുക്കാനായി. 40 പേർക്ക്‌ മാത്രമായി പ്രവേശനം ചുരുക്കിയിരുന്നു. ഹസ്‌തദാനം, ആലിംഗനം എന്നിവയും ഒഴിവാക്കി.  പള്ളികൾക്കൊപ്പം കുടുംബങ്ങളിലും ആഘോഷം നീണ്ടു. പുതുവസ്‌ത്രമണിഞ്ഞും ഇഷ്ടഭക്ഷണവിഭവങ്ങൾ തയ്യാറാക്കിയുമായിരുന്നു വീടുകളിലെ ആഘോഷം. കുട്ടികളും വനിതകളും മൈലാഞ്ചിയണിഞ്ഞും ആഹ്‌ളാദം പങ്കിട്ടു. കോവിഡായതിനാൽ  ബന്ധുവീടുകളിലേക്കുള്ള സന്ദർശനം പലരും ഒഴിവാക്കി. Read on deshabhimani.com

Related News