മുഖംമാറി കോട്ടയം മെഡിക്കൽ കോളേജ്‌

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കല്ലിടലിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും പങ്കെടുത്തവർ


  കോട്ടയം ആതുരസേവന രംഗത്ത്‌ മികവിന്റെ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളേജ്‌ വികസനക്കുതിപ്പിലാണ്‌. എൽഡിഎഫ്‌ സർക്കാർ അനുവദിച്ച 564 കോടിയോളം രൂപയുടെ പദ്ധതികൾ ആശുപത്രിയുടെ മുഖംമാറ്റുകയാണ്‌. കിഫ്‌ബി സഹായത്തോടെ 268 കോടി രൂപ മുടക്കി നിർമിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും ആറ്‌ കോടി ചെലവിൽ നിർമിക്കുന്ന പാരാമെഡിക്കൽ ഹോസ്‌റ്റലും യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ ആരോഗ്യമേഖല കുതിക്കും.   മരുന്ന്‌ സംഭരണ വിതരണകേന്ദ്രം, മെഡിക്കൽ ആൻഡ്‌ സർജിക്കൽ സ്‌റ്റോർ, ഒഫ്‌ത്താൽമോളജി ഓപറേഷൻ തിയറ്റർ, മാനസികാരോഗ്യ റിവ്യു ബോർഡ്‌, ന്യൂറോ സർജറി അത്യാധുനിക ഉപകരണങ്ങളുമാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്തത്‌. അഞ്ച്‌ ജില്ലയിലെ ജനങ്ങൾ ആശ്രയിക്കുന്ന മെഡിക്കൽകോളേജിന്റെ വികസനത്തിന്‌ സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിന്‌ തെളിവാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്ത പുതിയ പദ്ധതികൾ. ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയായി. മന്ത്രി വി എൻ വാസവൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.     Read on deshabhimani.com

Related News