ഇടിമിന്നലിൽ 
വീട്‌ തകർന്നു; 
ഒരാൾക്ക് പരിക്ക്

ഇടിമിന്നലേറ്റ്‌ തകർന്ന മറ്റത്തിപ്പാറയിൽ ഒറ്റക്കണ്ടത്തിൽ ഗോപിയുടെ വീട്‌


മറ്റത്തിപ്പാറ ഇടിമിന്നലേറ്റ്‌ കടനാട് പഞ്ചായത്ത് രണ്ടാം വാർഡ് മറ്റത്തിപ്പാറയിൽ ഒറ്റക്കണ്ടത്തിൽ ഗോപിയുടെ വീട്‌ തകർന്നു. ശനി പുലർച്ചെ 5.30ന് ഉണ്ടായ ഇടിമിന്നലിൽ വീടും ഗൃഹോപകരണങ്ങളും ഇലക്‌ട്രിക്കൽ വയറിങ്ങും പൂർണമായി തകർന്നു. ഈ സമയം ഗോപിയും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. മിന്നലേറ്റ മകൾ സരിതയെ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. രാമപുരം വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച്‌ നഷ്ടം വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സെബാസ്റ്റ്യൻ കട്ടയക്കൽ, വാർഡ് അംഗം മധു കുന്നേൽ എന്നിവരും സ്ഥലത്തെത്തി.  Read on deshabhimani.com

Related News