കുട്ടികളുടെ റോക്കറ്റ്‌ 
വിക്ഷേപണം 24ന്‌



  കോട്ടയം പുതിയ കാലത്ത്‌ പുതിയ പഠനം... റോക്കറ്റ്‌ വിക്ഷേപണത്തിന്‌ വിദ്യാർത്ഥികളെ സജ്ജരാക്കി പുതുപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്‌കൂൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌, റോബോട്ടിക്‌സ്‌, പ്രീ –- ഐഇഎൽടിഎസ്‌, സ്‌പെൽ ബീ ട്രെയ്‌നിങ്, സിവിൽ സർവീസസ്‌ പ്രാഥമിക പരിശീലനം തുടങ്ങിയവയും സ്‌പേസ്‌ ലാബ്‌ –- സ്‌പേസ്‌ എഡ്യുക്കേഷൻ എന്നിവയും സംസ്ഥാനത്ത്‌ ആദ്യമായി സ്‌കൂൾ സിലബസിന്റെ ഭാഗമാക്കിയതിന്റെ ഉദ്‌ഘാടനം 24ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം സ്‌കൂളിലെ കുട്ടികൾ നിർമിച്ച റോക്കറ്റിന്റെ വിക്ഷേപണവും (പരീക്ഷണാർത്ഥം 400 മീറ്റർ ഉയരത്തിലേക്ക്‌) അന്ന്‌ സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. യു എസിലെ ബഹിരാകാശ പഠനകേന്ദ്രം നാസയുമായി ബന്ധപ്പെട്ടാണ്‌ റോക്കറ്റ്‌ വിക്ഷേപണത്തിന്‌ കുട്ടികളെ സജ്ജരാക്കിയത്‌. ഐഎസ്‌ആർഒയിലെ സീനിയർ സയന്റിസ്‌റ്റ്‌ ഡോ. വി അനിൽകുമാർ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. ജില്ല ജഡ്‌ജി പി വി അനീഷ്‌കുമാർ മുഖ്യാതിഥിയാകും. ചെയർമാൻ ഗിരീഷ്‌ കോനാട്ട്‌ അധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ ഗിരീഷ്‌ കോനാട്ട്‌, ഷിബു നാലുന്നാക്കൽ, അസീം വി പണിക്കർ, സി പി രാരിച്ചൻ എന്നിവർ പങ്കെടുത്തു.     Read on deshabhimani.com

Related News