പെൺകുട്ടികൾ ഉൾപ്പെടെ 
പ്രായപൂർത്തിയാകാത്ത 6 പേർ പിടിയിൽ



പാലാ  വീട്ടുകാരറിയാതെ നാടുവിട്ട മലപ്പുറം സ്വദേശികളായ മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത ആറ് കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.    മലപ്പുറത്തുനിന്നുള്ള ഒന്നും ഈരാറ്റുപേട്ട സ്വദേശികളായ രണ്ടുപേരും ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾക്കൊപ്പമാണ് സംശയകരമായ സാഹചര്യത്തിൽ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽനിന്ന് ശനി സന്ധ്യയോടെ  കുട്ടിസംഘത്തെ കണ്ടത്തിയത്. പെൺകുട്ടികൾ മലപ്പുറം പാണ്ടിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരാണ്. വീട്ടിൽ പറയാതെ ഇവർ പോന്നതാണെന്ന് സംശയിക്കുന്നു. ബസ് സ്റ്റാൻഡ് കോംപ്ലക്‌സിന്റെ ആളൊഴിഞ്ഞ മുകൾനിലയിലേയ്ക്ക് പെൺകുട്ടികളെ കൂടെയുള്ള ആൺകുട്ടികൾ കൂട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയവരാണ് വിവരം പൊലീസിൽ അറിയിച്ചത്. പാലാ സിഐ കെ പി ടോംസൺ, എസ്ഐ എം ഡി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയപ്പോൾ കുട്ടികൾ ബസ് ടെർമിനലിന്റെ രണ്ടാം നിലയിലേക്ക് കയറാൻ ഒരുങ്ങുകയായിരുന്നു. തുടർന്ന് ആറുപേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. പാണ്ടിക്കാട് പൊലീസുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാന്നെന്ന് അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News