ഉരുൾപൊട്ടൽ: ഒറ്റപ്പെട്ട്‌ പ്രദേശങ്ങൾ

പാതാമ്പുഴ കുഴിമ്പിള്ളി ഭാഗത്ത് പുതിയ റോഡുകൾ നിർമിക്കുന്നു


ഈരാറ്റുപേട്ട ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും തകരാറിലായ കിഴക്കൻ മലയോര മേഖലകളിലെ റോഡുകൾ പഴയനിലയിലാക്കാനുള്ള  പ്രയത്നം തുടരുന്നു.  മീനച്ചിലാർ കരകവിഞ്ഞ്  ഗ്രാമ,നഗര വ്യത്യാസമില്ലാതെ റോഡുകളും പാലങ്ങളും തകർന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മലയോര പഞ്ചായത്തുകളിൽ പ്രളയത്തിൽ കോടികളുടെ നഷ്ടമുണ്ടായി. ഗ്രാമീണറോഡുകൾ ഭൂരിഭാഗവും ഗതാഗതയോഗ്യമല്ലാതായി.  പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലാണ് ഏറ്റവും അധികം മഴക്കെടുതി. പഞ്ചായത്തിൽ 14 പാലങ്ങളും 24 പഞ്ചായത്ത് റോഡുകളും രണ്ട് പൊതുമരാമത്ത്‌ റോഡുകളും ആറ് കലുങ്കുകളും ഉപയോഗശൂന്യമായി. കുഴിമ്പള്ളി ഭാഗത്ത് റോഡുകൾ പൂർണമായി ഒലിച്ചുപോയി. ഇവിടെ പുതിയ റോഡുകൾ നിർമിക്കുന്ന ജോലി ആരംഭിച്ചു. ഇവിടെ  20 കുടുംബം ഒറ്റപെട്ടനിലയിലാണ്.  തിടനാട്  26 റോഡുകളും തലപ്പലത്ത്‌ 13 റോഡുകളും തകർന്നു. മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലം ഗതാഗതയോഗ്യമല്ലാതായി. 15 റോഡുകളും തകർന്നു. തീക്കോയി പഞ്ചായത്തിലെ മക്കൊള്ളി ഇളപ്പുങ്കൽ നടപ്പാലം, ഇല്ലിക്കുന്ന് തൂക്കുപാലം എന്നിവയും 23 റോഡുകളും ഗയാഗതയോഗ്യമല്ലാതായി. Read on deshabhimani.com

Related News