തിരുനക്കര പകൽപ്പൂരത്തിന് 
സുരക്ഷ ശക്തമാക്കി



കോട്ടയം ചൊവ്വാഴ്‌ച നടക്കുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരത്തോടനുബന്ധിച്ച് പൊലീസ് സുരക്ഷ കൂടുതൽ ശക്തമാക്കി. ഇതിനായി നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 300 ഓളം പൊലീസ് ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിക്കും. പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.  അമ്പലത്തിന്റെ സമീപപ്രദേശങ്ങളിൽ അനധികൃത വാഹന പാർക്കിങ്‌ നിരോധിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തു ന്നതിന്റെ ഭാഗമായി കൂടുതൽ വനിതാ പൊലീസ് ഉദ്യോഗ സ്ഥരെ നിയോഗിച്ചു. ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റും, സിസി ടിവി ക്യാമറകളും സ്ഥാപിച്ചു. മഫ്തി പൊലീസിനെ നിയോഗിച്ചു.  Read on deshabhimani.com

Related News