‘തകർന്ന്‌’ കൂട്ടിക്കൽ

ഉരുൾപൊട്ടലിൽ ചെളി കയറിയ കൂട്ടിക്കൽ പ്രദേശത്തെ വീട്


കൂട്ടിക്കൽ സമീപ പ്രദേശങ്ങളിൽനിന്നെല്ലാം എത്തിയവരുടെ സഹായത്തോടെ കൂട്ടിക്കലിനെ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്‌. വില്ലേജ്‌ പരിധിയിൽ മാത്രം പൂർണമായി തകർന്നത്‌ 50ലേറെ വീടുകൾ. നൂറിലേറെ വീടുകൾക്ക്‌ നാശനഷ്ടവും ഉണ്ടായെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. നൂറിലധികം കടകൾ നശിച്ചു.  കൂട്ടിക്കൽ പാലത്തിനുപിന്നിലുള്ള ഭാഗം മുണ്ടക്കയം വില്ലേജാണ്‌. ഇവിടെയുണ്ടായ നാശനഷ്ടങ്ങൾ വേറെ. അനവധി വീടുകൾ ഈ ഭാഗങ്ങളിൽ നശിച്ചുപോയിട്ടുണ്ട്‌. കൂട്ടിക്കൽ പഞ്ചായത്തിലെ രേഖകൾ നനഞ്ഞുപോയി. ടൗണിലെ റേഷൻ കടയിലെ വസ്‌തുക്കൾ പൂർണമായും ഉപയോഗശൂന്യമായി. വീടുകളിൽ നിന്നും കടകളിൽനിന്നും ഇതുവരെ ചെളി പൂർണമായി നീക്കാൻ കഴിഞ്ഞിട്ടില്ല. വില്ലേജ്‌ ഓഫീസിൽനിന്നുള്ള കണക്കെടുപ്പ്‌ ആരംഭിക്കാനും സാധിച്ചിട്ടില്ല. രണ്ടാംനിലയിലായതുകൊണ്ട്‌ മാത്രമാണ്‌ വില്ലേജ്‌ ഓഫീസ്‌ കേടുപാടുണ്ടാകാതെ രക്ഷപ്പെട്ടത്‌. കണക്കുകൂട്ടാൻ പറ്റാത്തത്ര നഷ്ടം കടകൾക്കും വീടുകൾക്കും സംഭവിച്ചു. വീടുകളിലെ ഒട്ടുമിക്ക ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും ഉപയോഗശൂന്യമായി. ആധാർ അടക്കമുള്ള രേഖകൾ പോയി. വാഹനങ്ങൾക്ക്‌ വ്യാപകമായി കേടുപാടുകൾ സംഭവിച്ചു. സിപിഐ എം,- ഡിവൈഎഫ്‌ഐ പ്രവർത്തകരും സന്നദ്ധ സംഘടനാ പ്രവർത്തകരും സഹായവുമായി കൈമെയ്‌ മറന്നുണ്ട്‌. Read on deshabhimani.com

Related News