ഇവിടം കൊലയാളി വളവ്‌



 പാലാ  പൂവരണിയിൽനിന്ന് വളവ് തിരിഞ്ഞ് ചെല്ലുന്ന റോഡിൽ പൂവത്താനി ഭാഗത്താണ് രണ്ട് യുവാക്കളുടെ ജീവനെടുത്ത അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെ 8.15ന് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്‌ കാർയാത്രക്കാരായ യുവാക്കൾ മരിച്ചത്. കട്ടപ്പനയിലെ കാർഷോറൂം ജീവനക്കാരാണ്‌ ഇരുവരും. ഗുരുതര പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അങ്കമാലി -പുനലൂർ സംസ്ഥാന പാതയിൽ ഉൾപ്പെട്ട പാലാ- പൊൻകുന്നം റോഡിൽ പൂവരണിപള്ളിക്ക് സമീപത്തെ വളവ് കഴിഞ്ഞുള്ള ഭാഗത്താണ് അപകടം. നവീകരണശേഷം ഇവിടെ റോഡിന് നേരിയ ചെരിവുണ്ട്‌.  ഒമ്പത് മാസത്തിനിടെ ഉണ്ടായ വാഹനാപകടങ്ങളിൽ ഒമ്പത് പേർ മരിച്ചു. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കാണിത്. ചെറുതും വലുതമായ 24 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 28 പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു  ഏറ്റവും കൂടുതല്‍ അപകടം. 12 എണ്ണം റിപ്പോർട്ട്‌ ചെയ്‌തു. മേയിൽ മൂന്ന് അപകടങ്ങൾ ഉണ്ടായി.  പൂവരണി പച്ചാത്തോട് മേഖല, പൈക എലിക്കുളം മേഖല, ഇളംങ്ങുളം, അട്ടിക്കല്‍, കടയം തുടങ്ങി അഞ്ച് പ്രദേശങ്ങൾ അപകടമേഖലയാണെന്ന്‌ പൊലീസ്, ഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു. അപകടം പതിവായതോടെ പാലാ- പൊൻകുന്നം റോഡ് റെഡ്‌സോണില്‍ ഉൾപെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷാ അതോരിറ്റി അധികൃതർ അടുത്തദിവസം അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും. Read on deshabhimani.com

Related News