നായനാരെ സ്‌മരിച്ച്‌ നാട്‌

നായനാർ അനുസ്മരണ ദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ ജില്ലാ സെക്രട്ടറി എ വി റസൽ പതാക ഉയർത്തുന്നു


 കോട്ടയം കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സമുന്നത സിപിഐ എം നേതാവുമായിരുന്ന ഇ കെ നായനാരുടെ സ്‌മരണ നാട്‌ പുതുക്കി. നായനാർ ദിനമായിരുന്ന വ്യാഴാഴ്‌ച പാർടി ഓഫീസുകളിൽ പതാക ഉയർത്തി. അനുസ്‌മരണ യോഗങ്ങൾ ചേർന്നു.   സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എ വി റസൽ പതാക ഉയർത്തി. കോട്ടയം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തിരുനക്കരയിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം കെ ആർ അജയ്‌ പതാക ഉയർത്തി. അനുസ്‌മരണ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി എൻ സത്യനേശൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷനായി. എം കെ രമേശ്‌, സച്ചിദാനന്ദ നായ്‌ക്ക്‌, സുനിൽ തോമസ്‌, ജി രാജീവ്‌, ആർ അഭിലാഷ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News