കോട്ടയം മെഡി. കോളേജിൽ കർശന നിയന്ത്രണം



കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ പതിനാല്  ഡോക്ടർമാർക്കും വിവിധ വിഭാഗങ്ങളിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലെ രോഗികളുടെ സന്ദർശനം  കർശനമായി നിരോധിച്ചു.  സന്ദർശന സമയവും സന്ദർശന പാസും ഇനി ഉണ്ടാകില്ലെന്നും സൂപ്രണ്ട് അറിയിച്ചു. അത്യാഹിത വിഭാഗത്തിലും മറ്റു സ്ഥലങ്ങളിലും  രോഗികൾക്കൊപ്പം ഒരു കൂട്ടിരിപ്പുകാരന്‌ മാത്രമേ അനുമതി ഉണ്ടാകു.  ഒന്നിലധികം കൂട്ടിരിപ്പുകാരെ രോഗിക്കൊപ്പം കണ്ടാൽ കർശന നിയമ നടപടികൾക്ക് വിധേയമാക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.  പ്രത്യേക സാഹചര്യത്തിലുള്ള രോഗിക്കൊപ്പം മാത്രമേ അനുമതിയോടെ ഒന്നിലധികം പേരെ അനുവദിക്കുകയുള്ളു.  ജനറൽ മെഡിസിൻ, അസ്ഥിരോഗം, ശ്വാസകോശ രോഗം, സർജറി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ   അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും പരിശോധനകളും പരിമിതപ്പെടുത്തിത്തുടങ്ങി. Read on deshabhimani.com

Related News