എൻജിനിയറിങ്‌ കോളേജുകളിൽ എസ്‌എഫ്‌ഐ



കോട്ടയം ജില്ലയിൽ എൻജിനിയറിങ്‌ കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വലവിജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന മൂന്നിടത്തും എസ്‌എഫ്‌ഐ വിജയിച്ചു.  പാമ്പാടി ആർഐടി, കിടങ്ങൂർ എൻജിനിയറിങ്‌ കോളേജ്‌, പൂഞ്ഞാർ ഐഎച്ച്‌ആർഡി എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.    എസ്‌എഫ്‌ഐ ഭാരവാഹികൾ:   കിടങ്ങൂർ എൻജിനിയറിങ്‌ കോളേജ്‌ –- എം എസ്‌ അഭിജിത്ത്‌(ചെയർപേഴ്‌സൺ), കെ ജെ കാർത്തിക്‌(ജനറൽ സെക്രട്ടറി).  പാമ്പാടി ആർഐടി –- കെ സി വിഷ്‌ണു(ചെയർപേഴ്‌സൺ), ഗൗശൽ നാസർ(ജനറൽ സെക്രട്ടറി)  പൂഞ്ഞാർ ഐഎച്ച്‌ആർഡി –- അമൽ സി തോമസ്‌(ചെയർപേഴ്‌സൺ), ആശിഷ്‌മോൻ(ജനറൽ സെക്രട്ടറി). Read on deshabhimani.com

Related News