മുന്നോട്ടെങ്ങനെ...

ഉരുൾപൊട്ടലിൽ ചെളികയറിയ കൂട്ടിക്കൽ ടൗണിലെ കടയിലെ സാധനങ്ങൾ മാറ്റുന്നു


കൂട്ടിക്കൽ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞത്‌ എണ്ണമറ്റ കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ്‌; അധ്വാനിച്ച്‌ അവർ പടുത്തുയർത്തിയ ജീവിതമാണ്‌. വീട്‌ നിന്നിടത്ത്‌ തറപോലും ബാക്കിയില്ലാതായ അനേകംപേർ. ""ക്യാമ്പിൽ  ഇങ്ങനെ എത്രകാലം?..അതിനുശേഷം ഞങ്ങൾ എങ്ങോട്ട്‌'' –- വിങ്ങലോടെ അവർ ചോദിക്കുന്നു.  ഭക്ഷണവും വെള്ളവും മരുന്നുമെല്ലാം സർക്കാർ ഇപ്പോൾ ഉറപ്പാക്കുന്നുണ്ട്‌. സദാ സേവനസന്നദ്ധരായി റവന്യു–-ആരോഗ്യവകുപ്പ്‌ ജീവനക്കാരുണ്ട്‌. എങ്കിലും ഇവരുടെ ചങ്കിലെ തീ മായുന്നില്ല. ഇനിയൊരു വീടുണ്ടാക്കാനുള്ള ചെലവ്‌ ഇവർക്ക്‌ താങ്ങാനാവില്ല. ഭാവിയിലേക്ക്‌ നോക്കുമ്പോൾ കാണുന്നത്‌ ശൂന്യതമാത്രം. സർക്കാർ കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ. കൂട്ടിക്കലിലെ ഉരുൾപൊട്ടലുകളിൽ അകപ്പെട്ടവരെ നാല്‌ സ്‌കൂളിലെ ക്യാമ്പുകളിലാണ്‌ താമസിപ്പിച്ചിരിക്കുന്നത്‌. സെന്റ്‌ ജോർജ്‌ സ്‌കൂളാണ്‌ പ്രധാന ക്യാമ്പ്‌. ഇവിടെമാത്രം 63 കുടുംബങ്ങളിലെ 223 പേർ കഴിയുന്നു. 45പേർ കുട്ടികളാണ്‌. നാല്‌ ക്യാമ്പുകളിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ടുപേർ കോവിഡ്‌ പോസിറ്റീവായി കണ്ടെത്തി. ഇവരെ പ്രത്യേക ഇടത്തേക്ക്‌ മാറ്റി. പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവർക്കും പ്രത്യേക താമസസൗകര്യം ഒരുക്കി.  കൂട്ടിക്കൽ മേഖല ഇപ്പോഴും ഇരുട്ടിൽതന്നെയാണ്‌. നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞുപോയതിനാൽ പ്രദേശത്ത്‌ വൈദ്യുതി എത്തിയിട്ടില്ല. ചെളികയറിയ വീടുകളും സ്ഥാപനങ്ങളും ഉടമസ്ഥർ മടങ്ങിയെത്തി വൃത്തിയാക്കുന്നു. ചപ്പാത്തിൽ അടിഞ്ഞ ചെളിയും മരക്കമ്പുകളും നീക്കി.ഉരുൾപൊട്ടൽ തകർത്തെറിഞ്ഞത്‌ എണ്ണമറ്റ കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ്‌;ഉരുൾപൊട്ടൽ തകർത്തെറിഞ്ഞത്‌ എണ്ണമറ്റ കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ്‌;   Read on deshabhimani.com

Related News