ബിജെപി നേതാവും കുടുംബവും സിപിഐ എമ്മിനൊപ്പം



മുണ്ടക്കയം ബിജെപി നേതാവും കുടുംബവും സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. അമരാവതി കപ്പിലാംമൂട് ചെറുവിളാകത്ത് വീട്ടിൽ ബി മണികണ്ഠൻ, ഭാര്യ രജനി, മക്കളായ രഞ്ജിത്, ശ്രീക്കുട്ടി എന്നിവരാണ്‌ സിപിഐ എമ്മിന്റെ ഭാഗമായത്‌. മണികണ്ഠൻ 38 വർഷം ആർഎസ്എസിലും ബിജെപിയിലും വിശ്വഹിന്ദു പരിഷത്തിലും പ്രധാന ഭാരവാഹിയായിരുന്നു.  സിപിഐ എം ഏരിയ സെക്രട്ടറി കെ രാജേഷ് ഇവരെ സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം പി എസ് സുരേന്ദ്രൻ, മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി കെ പ്രദീപ്, ലോക്കൽ കമ്മിറ്റിയംഗം കെ എൻ സോമരാജൻ, ബ്രാഞ്ച് സെക്രട്ടറി എസ് ബിജു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News