ഇ പദ്മനാഭൻ അനുസ്മരണം: സെമിനാർ നടത്തി



കോട്ടയം കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാവ്‌ ഇ പദ്മനാഭന്റെ അനുസ്‌മരണ ദിനത്തോടനുബന്ധിച്ച്‌ "ഫെഡറലിസവും സംസ്ഥാന ഭരണനിർവഹണവും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ കെ ആർ അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം സീമ എസ് നായർ, സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, ജില്ലാ സെക്രട്ടറി വി കെ ഉദയൻ, ജോയിന്റ് സെക്രട്ടറി എം എൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ പതാക ഉയർത്തി. കോട്ടയം സിവിൽ സ്റ്റേഷൻ ഏരിയയിൽ പ്രസിഡന്റ്‌ കെ കെ മനു പതാക ഉയർത്തി. ഏരിയ സെക്രട്ടറി മനേഷ് ജോൺ സംസാരിച്ചു. ടൗണിൽ എസ്‌ സുദീപ് പതാക ഉയർത്തി. സുബിൻ ലൂക്കോസ് സംസാരിച്ചു. വൈക്കത്ത്‌ ഏരിയ പ്രസിഡന്റ്‌ വി ബിനു പതാക ഉയർത്തി. സെക്രട്ടറി എം ജി ജയ്‌മോൻ സംസാരിച്ചു. പാലായിൽ പി എം സുനിൽകുമാർ പതാക ഉയർത്തി. ജി സന്തോഷ്‌ കുമാർ സംസാരിച്ചു. ഏറ്റുമാനൂരിൽ ഷാവോ സിയാങ് പതാക ഉയർത്തി. അലക്സ്‌ പി പാപ്പച്ചൻ സംസാരിച്ചു. ചങ്ങനാശേരിയിൽ കെ ജെ ജോമോൻ പതാക ഉയർത്തി. ആർ എസ് രതീഷ് സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിൽ കെ സി പ്രകാശ് കുമാർ പതാക ഉയർത്തി. എസ് രാജി സംസാരിച്ചു. പാമ്പാടിയിൽ പി കെ ഷൈനിമോൾ പതാക ഉയർത്തി. സെക്രട്ടറി എം കെ ബീന സംസാരിച്ചു. Read on deshabhimani.com

Related News