ഇവര്‍ക്കിടയില്‍ നൃത്തം മാത്രം



കോട്ടയം  മക്കളെ നൃത്തം പഠിപ്പിക്കാന്‍ വിട്ടപ്പോള്‍ കൂട്ടുവന്നതാണ് ഈ അമ്മമാര്‍. നാളുകള്‍ക്ക് ശേഷം മക്കള്‍ അരങ്ങേറ്റത്തിന് ചിലങ്ക കെട്ടിയപ്പോള്‍ തൊട്ടപ്പുറെ അവരും അവസാനവട്ട ഒരുക്കങ്ങളിലായിരുന്നു.  ശേഷം മക്കള്‍ക്കൊപ്പം ഒരു വേദിയില്‍ അരങ്ങേറ്റം. ചലനം കൾച്ചറൽ അക്കാദമി കെപിഎസ്‌ മേനോൻ ഹാളിൽ നടത്തിയ ക്ലാസിക്കൽ നൃത്തത്തിലാണ്‌ മക്കൾക്കാെപ്പം അമ്മമാരും അരങ്ങിലെത്തിയത്.  ഇൻഫോപാർക്കിലെ ഐടി ഉദ്യോഗസ്ഥ ജിഷ ഫിലിപ്പ്‌(42), മകൾ ജാസ്‌മിൻ, പോസ്‌റ്റൽ വകുപ്പ്‌ ഉദ്യോഗസ്ഥ ജയന്തി ബി കൃഷ്‌ണൻ(48) മകൾ ഭവാനി, സ്‌കൂൾ കൗൺസിലർ നീതു അജീഷ്‌(38) മകൾ അമന്ന, എൻജിനിയർ ടൂണി ജേക്കബ്‌(38) മകൾ ദിയ മറിയം, ആർക്കിടെക്‌ട് രഞ്ജിത വി പണിക്കർ(38), വസ്‌ത്രവ്യാപാര സ്ഥാപന ഉടമ പ്രിയ മധു(45) എന്നിവരാണ്‌ കലാഭ്യാസത്തിനും സമയം കണ്ടെത്തിയത്. മക്കളെ കാത്ത് ക്ലാസിന് പുറത്തിരുന്നപ്പോള്‍ എപ്പോഴോ മനസില്‍ കേറിയതാണ് നൃത്തം പഠിക്കാനുള്ള മോഹം. ചലനത്തിലെ അൻസ ടൈറ്റസിന്റെ പ്രോത്സാഹനവുമായപ്പോള്‍ ആ​ഗ്രഹം സഫലമായി.  ആറുവര്‍ഷംകൊണ്ടാണ് പഠനം പൂര്‍ത്തിയാക്കിയത്. കലാമണ്ഡലം രാധാമണിയും മകൾ കലാക്ഷേത്ര രാജമല്ലിയും ചേർന്ന് ഉദ്ഘാടനംചെയ്‍തു.   Read on deshabhimani.com

Related News