പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ



കോട്ടയം "സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ   നേതൃത്വത്തിൽ തിരുനക്കരയിലെ ബിഎസ്എൻഎൽ ഓഫീസിനു മുമ്പിൽ  ധർണ നടത്തി.  സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്‌തു.  സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ്‌ മുഖേനയല്ല എന്ന കേന്ദ്ര സഹമന്ത്രിയുടെ നിലപാട്‌ കേസ്‌ അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ലക്ഷ്യമിട്ടാണെന്ന്‌ പ്രഖ്യാപിച്ചായിരുന്നു സമരം.      ധർണയിൽ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌ അധ്യക്ഷനായി സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം ജയ്‌ക്ക്‌  സി തോമസ്‌, ജില്ലാ വൈസ്‌പ്രസിഡന്റുമാരായ‌ മഹേഷ്‌ ചന്ദ്രൻ, കെ പി പ്രശാന്ത്‌, ബിന്ദു അജി, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ കെ ശ്രീമോൻ, ഡി സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി സജേഷ്‌ ശശി സ്വാഗതവും  കോട്ടയം ബ്ലോക്ക്‌ സെക്രട്ടറി എസ്‌ ബിനോയ്‌ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News