ദേശാഭിമാനി വിദ്യപ്പെട്ടി കടനാട്ടിലും കാഞ്ഞിരപ്പള്ളിയിലും



ഈരാറ്റുപേട്ട ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത കടനാടിലെയും കാഞ്ഞിരപ്പള്ളിയിലെയും വിദ്യാർഥികൾക്ക് ദേശാഭിമാനി വിദ്യപ്പെട്ടി കൈമാറി.  കടനാട് വല്യാത്ത് കുമ്മേനിയിൽ ദീനുപ്പ് -ഷെറിൻ ദമ്പതികളുടെ മകളും കടനാട് ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയുമായ ദീപ്തിമോൾ ദീനൂപിനും കാഞ്ഞിരപ്പള്ളി പാറക്കടവ് ടോപ്പിൽ മംഗലത്തിൽ സുജ–- ശശിധരൻ ദമ്പതികളുടെ മകളും സാൻതോം കോളേജിലെ പ്ലസ് ടു വിദ്യാർഥിനിയുമായ അഭിരാമിക്കും സഹോദരൻ സെന്റ്‌ ഡൊമിനിക്ക് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ അഭിജിത്തിനുമാണ്  വിദ്യപ്പെട്ടി നൽകിയത്.  ഈരാറ്റുപേട്ട നായനാർ ഭവനിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജോയ് ജോർജ് ടിവി കൈമാറി. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ സെന്റർ അംഗം സി എം സിറിയക്ക്, ഓഫീസ് സെക്രട്ടറി ടി സുഭാഷ് എന്നിവർ പങ്കെടുത്തു.  കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  സിപിഐ എം ഏരിയ സെക്രട്ടറി കെ രാജേഷ് കൈമാറി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി ടി കെ ജയൻ, ബി ആർ അൻഷാദ്, അനിൽ മാത്യു, മേലാട്ടു തകിടി ബ്രാഞ്ച് സെക്രട്ടറി നാസർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News