ജില്ലാ ആയുർവേദ ആശുപത്രിയിൽ ലിഫ്റ്റ്‌ സൗകര്യമായി



കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത്  40 ലക്ഷം രൂപ മുടക്കി പുതിയ ലിഫ്റ്റ് സ്ഥാപിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്‌ഘാടനം നിർവഹിച്ചു.  ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ അധ്യക്ഷയായി.   ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ മുഖ്യപ്രഭാഷണം നടത്തി.  വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ  ലിസമ്മ ബേബി, ക്ഷേമ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പെണ്ണമ്മ ജോസഫ്, മെമ്പർമാരായ ബെറ്റി റോയി, അനിത രാജു,  ആയർവേദ ആശുപത്രി സൂപ്രണ്ട് ഡോ. അജിത് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.  മുന്ന് നില കെട്ടിടമായ ആയുർവേദ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തനക്ഷമമായതോടെ പ്രായാധിക്യം ഉള്ളവർക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനമാകും.   Read on deshabhimani.com

Related News