സഹകരണ ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു



കോട്ടയം സഹകരണ ജീവനക്കാരുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള കോ–-ഓപറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വിവിധ സഹകരണ സ്ഥാപനങ്ങൾക്ക്‌ മുന്നിൽ പ്രതിഷേധ ദിനാചരണം നടത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ  ഭാഗമായാണിത്‌. രാവിലെ അതത്‌ സ്ഥാപനത്തിന്‌ മുന്നിൽ മുദ്രാവാക്യം വിളിച്ച്‌ ജോലിക്ക്‌ കയറിയ ജീവനക്കാർ ബാഡ്‌ജ്‌ ധരിച്ച്‌ ജോലിചെയ്‌തു. സഹകരണം, ക്ഷീരം, കയർ, ഫിഷറീസ്‌ മന്ത്രിമാർക്ക്‌ ആവശ്യങ്ങളടങ്ങിയ ഇ മെയിൽ സന്ദേശം അയച്ചു‌.  കോട്ടയം അർബൻ ബാങ്കിന്‌‌ മുന്നിൽ നടന്ന ധർണ കേരള കോ–-ഓപറേറ്റീവ്‌ എംപ്ലോയിസ്‌ യൂണിയൻ(സിഐടിയു) ജില്ലാ സെക്രട്ടറി ടി എൻ മനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. കാരാപ്പുഴ എസ്‌സിബിയിൽ സംസ്ഥാന ട്രഷറർ കെ ജെ അനിൽകുമാർ, നാട്ടകം സർവീസ്‌ സഹകരണ ബാങ്കിൽ ജില്ലാ പ്രസിഡന്റ്‌ കെ പ്രശാന്ത്‌, കടുത്തുരുത്തി എസ്‌സിബിയിൽ സംസ്ഥാന സമിതിയംഗം ടി സി വിനോദ്‌, കൂരോപ്പട എസ്‌സിബിയിൽ സംസ്ഥാന കമ്മിറ്റി അംഗം ശ്രീരേഖ എസ്‌ നായർ, എം ജി യൂണിവേഴ്‌സിറ്റിയിൽ ജില്ലാ ട്രഷറർ ജസൻ തോമസ്‌, ഇഞ്ചിമാനി എസ്‌സിബിയിൽ ജില്ലാ വൈസ്‌ പ്രസിഡന്റ് കെ ടി ജോസഫ്‌, പൊൻകുന്നം എസ്‌സിബിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി എൻ ഗിരീഷ്‌ കുമാർ, ടി വി പുരം എസ്‌സിബിയിൽ പി കെ സുജിത്ത്‌ കുമാർ, ഞീഴൂർ എസ്‌സിബിയിൽ എം എൻ സാബു, ഏറ്റുമാനൂരിൽ കെ എസ്‌ ജയപ്രകാശ്‌, ‌ആനിക്കാട്‌ എസ്‌സിബിയിൽ എസ്‌ കണ്ണൻ, കടനാട്‌ എസ്‌സിബിയിൽ പി കെ റജി, ഈരാറ്റുപേട്ടയിൽ പി ജി പ്രമോദ്‌, ചങ്ങനാശേരിയിൽ ബിജു ആന്റണി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.   Read on deshabhimani.com

Related News