’പേര്‌ ചോദിക്കണ്ടുണ്ണീ, പറയില്ല’..മരവിവരങ്ങള്‍ അറിയാൻ ക്യൂആർ കോഡ്‌

സസ്യവൃക്ഷ ജാലങ്ങളുടെ ഡിജിറ്റലൈസേഷൻ കോട്ടയം മുൻസിപ്പൽ പാർക്കിൽ ക്യുആർ കോഡ് മൊബൈലിൽ സ്കാൻ ചെയ്ത് സഹകരണമന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു


കോട്ടയം> നാഗമ്പടം പാർക്കിലെ മരങ്ങളിൽ പതിപ്പിച്ച ക്യൂ ആർ കോഡ്‌ കണ്ട്‌ ആരും ഞെട്ടേണ്ട. ക്യൂ ആർ കോഡ്‌ സ്‌കാൻ ചെയ്‌താൽ മരത്തിന്റെ മുഴുവൻ വിവരങ്ങളും ലഭ്യമാകും.   സിഎംഎസ് കോളേജ് ക്യാമ്പസിലെ മരങ്ങളെക്കുറിച്ചറിയാൻ ഏർപ്പെടുത്തിയ ക്യൂ ആർ കോഡ് സംവിധാനം കോട്ടയം നഗരപ്രദേശത്തേക്ക്‌ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ പദ്ധതി. കോട്ടയം നഗരസഭാ പാർക്കിലാണ് പദ്ധതി നടപ്പാക്കുന്നത്‌. പാർക്കിലെ മരങ്ങളിൽ ക്യൂ ആർ കോഡ് ചേർത്ത ബോർഡുകൾ സ്ഥാപിച്ചു. മരത്തിൽ ഘടിപ്പിച്ച കോഡ് സ്‌കാൻ ചെയ്താൽ മരത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും.    കോട്ടയം സിഎംഎസ് കോളേജും സാമൂഹിക വനവൽക്കരണ വിഭാഗവും കോട്ടയം നഗരസഭയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സഹകരണ മന്ത്രി വി എൻ വാസവൻ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. കോട്ടയം നഗരസഭാ ചെയർമാൻ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി ഗോപകുമാർ, കൗൺസിലർ ജിബി ജോൺ, അസി. ഫോറസ്റ്റ് കൺസർവേറ്റർ ജി പ്രസാദ്, കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വ, ബർസാർ റവ. ചെറിയാൻ തോമസ്, ഡോ. റോജിമോൻ തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News