വിശ്വകർമ ദിനാചരണ 
വെർച്വൽ മഹാസംഗമം



ചങ്ങനാശ്ശേരി  വിശ്വകർമ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  വിശ്വകർമ ദിനാചരണ വെർച്വൽ മഹാസംഗമം സഹകരണമന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു.  വിശ്വകർമജരുടെ വിവിധ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.  പിന്നോക്കാവസ്ഥ പരിഹരിക്കാൻ നിയമിച്ച ഡോ. ശങ്കരൻ കമീഷൻ ശുപാർശകൾ നടപ്പാക്കുക, വിശ്വകർമദിനം പൊതു അവധിയാക്കുക, കേരളത്തിലെ അഞ്ച്‌ ദേവസ്വം  റിക്രൂട്ട്‌മെന്റ് ബോർഡിലും പ്രാതിനിധ്യം, നിയമനങ്ങളിൽ ജനസംഖ്യാനുപാതികമായി 10 ശതമാനം സംവരണം നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ്‌ സംഘടന മുന്നോട്ടുവച്ചത്‌.   വിഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.  ടി ആർ മധു അധ്യക്ഷനായി. അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശേരി നഗരസഭാധ്യക്ഷ സന്ധ്യ മനോജ്, വിഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാധാകൃഷ്ണൻ, സെക്രട്ടറിമാരായ കെ ആർ സുധീന്ദ്രൻ, വി ആർ മുരളി, മഹിളാസംഘം സംസ്ഥാന സെക്രട്ടറി മഹേശ്വരി അനന്തകൃഷ്ണൻ, കൗൺസിലംഗങ്ങളായ കെ  എ ദേവരാജൻ, എൻ  സതീഷ്‌കുമാർ, മുരുകൻ പാളയത്തിൽ, പി  രമണി എന്നിവർ സംസാരിച്ചു.  സംസ്ഥാന ട്രഷറർ കെ എ ശിവൻ വിശ്വകർമദിന സന്ദേശം നൽകി.  Read on deshabhimani.com

Related News