ക്രമക്കേട്‌ കണ്ടെത്താൻ വിജിലൻസ്‌ മിന്നൽ പരിശോധന

വിജിലൻസ് ഡിവൈഎസ്‍പി വി ആർ രവികുമാറിന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴി കൊല്ലാട് റോഡിൽനിന്ന് സാമ്പിൾ ശേഖരിക്കുന്നു


    കോട്ടയം റോഡുകളിലെ നിർമാണത്തിലെ അശാസ്‌ത്രീയതയും   ക്രമക്കേടും കണ്ടെത്താൻ  റോഡുകളിൽ ‘ഓപ്പറേഷൻ സരൾ റാസ്‌ത’ എന്ന പേരിൽ വിജിലൻസ്‌ പരിശോധന.   നിരവധി സ്ഥലത്ത്‌ റോഡ്‌ നിർമാണത്തിൽ പോരായ്‌മകൾ കണ്ടെത്തി.   സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി അഞ്ചുടീമായി തിരിഞ്ഞ്‌  കുമരകം–- വൈക്കം, കടുത്തുരുത്തി–- പിറവം, ചെന്നാംപള്ളി–- കങ്ങഴ റോഡിൽ നാലുകിലോമീറ്റർ, കഞ്ഞിക്കുഴി–- കൊല്ലാട്‌, രാമപുരം സെന്റ്‌ അഗസ്‌റ്റ്യൻസ്‌  ചർച്ച്‌ മുതൽ മംഗലത്ത്‌ താഴം കവല കൂത്താട്ടുകുളം റോഡ്‌ വരെ എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌.     ടെൻഡർ നടപടിയിലെ ക്രമക്കേടുകൾ, കാലാവധി തീരുംമുമ്പ്‌ വീണ്ടും ടെൻഡർ നടത്തിയത്‌, നിർമാണത്തിലെ ഗുണനിലവാരം തുടങ്ങിയവയാണ്‌ പരിശോധിച്ചത്‌, പുതുതായി കുഴിയടച്ചതും അതിനായി ഉപയോഗിച്ച അസംസ്‌കൃത വസ്‌തുക്കളുടെ അളവും ഗുണവും പരിശോധനയ്‌ക്ക്‌ വിധേയമാക്കി. റോഡ്‌ കോർകട്ട്‌ ചെയ്‌ത്‌ ശേഖരിച്ച സാമ്പിളുകൾ  പരിശോധനയ്‌ക്കായി ലാബിലേക്ക്‌ അയയ്‌ച്ചു.  റിപ്പോർട്ട്‌ കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കും. കോട്ടയം വിജിലൻസ്‌ റീജണൽ എസ്‌പി വി ജി വിനോദ്‌കുമാറിന്റെ  നിർദേശപ്രകാരം ഡിവൈഎസ്‌പിമാരായ എ കെ വിശ്വനാഥൻ, പി വി മനോജ്‌ കുമാർ, ഇൻസ്‌പെക്ടർമാരായ  സാജു എസ്‌ ദാസ്‌, ജി രമേഷ്‌, ഗിരീഷ്‌കുമാർ എന്നിവരുടെ  നേതൃത്വത്തിലായിരുന്നു പരിശോധന. ഇറിഗേഷൻ, വാട്ടർ അതോറിറ്റി എൻജിനിയർമാരുടെ സേവനവും ഉണ്ടായിരുന്നു.       Read on deshabhimani.com

Related News