കാലവർഷം: എല്ലാ വകുപ്പുകളും തയ്യാർ



കാഞ്ഞിരപ്പള്ളി കാലവർഷത്തിന്റെ ഭാഗമായുള്ള മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ നേരിടാൻ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ സജീവം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം എകോപിപ്പിച്ച് കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി താലൂക്ക്‌ ഓഫീസ് കേന്ദ്രീകരിച്ച്‌ മുഖ്യ  കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തിൽ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ 13 പേരുടെ ജീവനെടുത്തതോടെ ഇക്കുറി കനത്തകരുതലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇടവിട്ട സ്ഥലങ്ങളിൽ മഴ പെയ്യുന്നതുകൊണ്ട് പുല്ലകയാറ്റിലും മണിമലയാറ്റിലും ചിറ്റാർ പുഴയിലും ഏതുസമയവും വെള്ളംപൊങ്ങാവുന്ന സ്ഥിതിയാണ്. ആറുകളിൽ തുണി അലക്കാനും കുളിക്കാനും ഇറങ്ങുന്നവർ അപകടഭീഷണിയിലാണ്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രവർത്തിക്കേണ്ടത് എങ്ങനെയാെണെന്ന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്ക്‌ പരിശീലനം നൽകി. കൂട്ടിക്കൽ, ഏന്തയാർ, കൊരട്ടി, എരുമേലി എന്നിവിടങ്ങളിലെ സ്കൂളുകളും പാരീഷ് ഹാളുകളും ഓഡിറ്റോറിയങ്ങളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു. ജെസിബി, ആംബുലൻസുകൾ, ഇതര വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവയും സജ്ജമായതായി അധികൃതർ പറയുന്നു  കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിലെ സംഘത്തെ സഹായിക്കാൻ പാമ്പാടിയിലെ സേനയെ സജ്ജമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊലീസിനെ സജ്ജമാക്കിയതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ പറഞ്ഞു. വയർലെസ് സെറ്റ് സംവിധാനവുമായി എരുമേലിയിൽ കൺട്രോൾ റൂം തുറന്നു. മുണ്ടക്കയത്ത് കൺട്രോൾ റൂമും വാഹനവും ഏർപ്പെടുത്തി. റാപ്പിഡ് ഒരുക്കിയിട്ടുണ്ട്. ജെസിബി, വടം, മറ്റ് ഉപകരണങ്ങൾ എന്നിവയും സജ്ജമാക്കിയതായി ഡിവൈഎസ്‌പി പറഞ്ഞു. കൺട്രോൾ റൂം നമ്പരുകൾ : കാഞ്ഞിരപ്പള്ളി: -04828 - 2023 31. എരുമേലി പൊലീസ് സ്റ്റേഷൻ - 04828 -210233, മുണ്ടക്കയം പൊലീസ് സ്റ്റേഷൻ: 04828- 27231 7 Read on deshabhimani.com

Related News