കെഎസ്‌ആർടിസി ബസ്‌ അടിച്ചിറയിൽ 
മറിഞ്ഞു; നിരവധി യാത്രക്കാർക്ക്‌ പരിക്ക്‌

കെഎസ്‌ആർടിസി ബസ്‌ നിയന്ത്രണം വിട്ട്‌ റോഡിൽ മറിഞ്ഞ നിലയിൽ


കോട്ടയം തിരുവനന്തപുരത്തുനിന്ന്‌ മാട്ടുപെട്ടിയിലേക്ക്‌ പോയ കെഎസ്‌ആർടിസി സൂപ്പർഫാസ്‌റ്റ്‌ ബസ്‌ നിയന്ത്രണം വിട്ട്‌ റോഡിൽ മറിഞ്ഞു. നിരവധി പേർക്ക്‌ പരിക്കേറ്റു.  ചൊവ്വ പുലർച്ചെ രണ്ടരയോടെ ഏറ്റുമാനൂർ അടിച്ചിറ ജങ്‌ഷനു സമീപമാണ്‌ അപകടം. 46 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ആരുടെയും പരിക്ക്‌ ഗുരുതരമല്ലെന്ന്‌ ഏറ്റുമാനൂർ പൊലീസ്‌ പറഞ്ഞു. അപകടകാരണം വ്യക്തമായിട്ടില്ല. പൊലീസും ഫയർഫോഴ്‌സും എത്തിയാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. പരിക്കേറ്റ ഇരുപതിലേറെപ്പേരെ മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്‌ക്കും കൈകാലുകൾക്കുമാണ്‌ മിക്കവർക്കും പരിക്ക്‌. യാത്രക്കാർ ഉറക്കത്തിലായതും അപകടത്തോത്‌ കൂട്ടി.     Read on deshabhimani.com

Related News