മാത്തച്ചന് നാടിന്റെ അന്ത്യാഞ്ജലി

സിപിഐ എം ആർപ്പൂക്കര ലോക്കൽ സെക്രട്ടറി ടി ടി മാത്യുവിന്റെ മൃതശരീരത്തിൽ ദേശാഭിമാനി ജനറൽ മാനേജർ 
കെ ജെ തോമസ് അന്തിമോപചാരം അർപ്പിക്കുന്നു


  ഏറ്റുമാനൂർ ഏവരും സ്നേഹത്തോടെ മാത്തച്ചനെന്ന് വിളിക്കുന്ന സിപിഐ എം ആർപ്പൂക്കര ലോക്കൽ സെക്രട്ടറി ടി ടി മാത്യുവിന്‌ കണ്ണീർപൂക്കളോടെ ആർപ്പൂക്കര ഗ്രാമം അന്ത്യയാത്രയേകി. കോട്ടയം ഗുഡ് ഷെഡിൽ ചുമട്ട് തൊഴിലാളിയായി ജീവിതം ആരംഭിച്ച അദ്ദേഹം പൊതുപ്രവർത്തനരംഗത്ത് സജീവമായി ആർപ്പൂക്കരയിലെ സാധാരണ ജനങ്ങൾക്ക് അത്താണിയായി മാറി. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രശ്നങ്ങളിൽ ഇടപെടുകയും ആർപ്പൂക്കരയിൽ തൊഴിലാളി പ്രസ്ഥാനത്തെ നയിയ്ക്കുകയും ചെയ്തു.  വില്ലൂന്നി ബ്രാഞ്ചംഗവും ബ്രാഞ്ച് സെക്രട്ടറിയുമായി. ലോക്കൽ സെക്രട്ടറിയായിരിക്കെയാണ്‌ അന്ത്യം. കേരള കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌, ആർപ്പൂക്കര പഞ്ചായത്തംഗം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു. ദേശാഭിമാനിയോടൊപ്പവും ഏജന്റായും പ്രചാരകനായും പ്രവർത്തിച്ചു.   പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച പകൽ 11ഓടെ മൃതദേഹം സിപിഐ എം ആർപ്പൂക്കര ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവച്ചു.  സഹകരണ മന്ത്രി വി എൻ വാസവൻ, സിപിഐ എം ഏരിയ സെക്രട്ടറി ബാബു ജോർജ്‌, ജില്ലാ കമ്മിറ്റിയംഗം കെ എൻ വേണുഗോപാൽ, എം ടി ജോസഫ് തുടങ്ങിയവർ ചേർന്ന് പതാക പുതപ്പിച്ചു. നിരവധി സാംസ്കാരിക സാമൂഹിക നേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തി. പന്ത്രണ്ടോടെ  സ്വവസതിയായ തോട്ടിൽവീട്ടിലേക്ക് എത്തിച്ചു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ,  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. കെ സുരേഷ് കുറുപ്പ്, കെ എം രാധാകൃഷ്ണൻ, റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എസ് സാനു, കെ എൻ വേണുഗോപാൽ, ഇ എസ് ബിജു, അഡ്വ. വി ജയപ്രകാശ്, അഡ്വ. കെ അനിൽകുമാർ, കെ ആർ അജയ്, കെ വി ബിന്ദു, സജേഷ് ശശി, സി എൻ സത്യനേശൻ എന്നിവരും കെ എൻ രവി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജോസ് ഇടവഴിക്കൻ, പഞ്ചായത്ത് പ്രസിഡന്റ്‌ റോസ്‌ലി ടോമിച്ചൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.  വൈകിട്ട് നാലിന്‌ കുമരംകുന്ന് സെന്റ്‌ പീറ്റേഴ്‌സ് ചർച്ചിലേക്ക് മൃതദേഹവും വഹിച്ച്‌  വിലാപയാത്ര നടത്തി. പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.       Read on deshabhimani.com

Related News