ജില്ലാ ഒളിമ്പിക്: അത് ലറ്റിക് 
മത്സരം ഇന്ന്



പാലാ പ്രഥമ ഒളിമ്പിക് മത്സരങ്ങളുടെ ഭാഗമായുള്ള ജില്ലാ അത്‌ലറ്റിക് മത്സരങ്ങൾ ചൊവ്വാഴ്ച പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ ഒളിമ്പിക് അസോസിയേഷനും കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരം രാവിലെ ഒമ്പതിന് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അധ്യക്ഷനാകും. 16 വയസിനു മുകളിലുള്ള പുരുഷ വനിതാ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ജില്ലാ അത്‌ലറ്റിക് അസോസിയേഷനിൽ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളും ക്ലബ്ബുകളും മുഖേനയാണ് മത്സരാരഥികളുടെ പങ്കാളിത്തം. ഒന്നും രണ്ടും മുന്നും സ്ഥാനം നേടുന്ന വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനമായി നൽകും. വിജയികളിൽനിന്ന് സംസ്ഥാന ഒളിമ്പിക് മത്സരങ്ങളിലേക്കുള്ള  ജില്ലാ ടീമിനെ തെരഞ്ഞെടുക്കും.   Read on deshabhimani.com

Related News