കെഎസ്‌ഡിസിസി ആൻഡ്‌ ആർസി ട്രെയിനിങ് സെന്റർ തുറന്നു



കോട്ടയം കേരള സംസ്ഥാന പരിവർത്തിത ക്രൈസ്‌തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ(കെഎസ്‌ഡിസിസി ആൻഡ്‌ ആർസി) നാഗമ്പടത്ത്‌‌ പണികഴിപ്പിച്ച ട്രെയിനിങ് സെന്ററിന്റെയും വിവിധ വായ്‌പാ പദ്ധതികളുടെയും ഉദ്‌ഘാടനം‌ വീഡിയോ കോൺഫറൻസ്‌ മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരത്തെ ചടങ്ങിൽ മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.  നാഗമ്പടത്ത്‌ രജിസ്‌ട്രേഡ്‌ ഓഫീസിൽ നടന്ന അനുബന്ധ ചടങ്ങിൽ തോമസ്‌ ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ എന്നിവർ സംസാരിച്ചു. ചെയർമാൻ പി ജെ വർഗീസ് സ്വാഗതവും എംഡി ഡോ. എസ്‌ ബിന്ദു നന്ദിയും പറഞ്ഞു. ഡയറക്‌ടർമാരായ പി ടി ജോൺ, എം എസ്‌ റെജി, എഒ എ പി ഷാനവാസ്‌, ആർഎം സി ഗോപകുമാർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News