വാർഷിക വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങൽ; ഒന്നാംഘട്ടം പൂർത്തിയായി
കോട്ടയം ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടമായി ചേർത്ത വാർഷിക വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങൽ പൂർത്തിയായി. വലതുപക്ഷ–-മാധ്യമ കൂട്ടുകെട്ടിൽ പിറക്കുന്ന നുണവാർത്തകൾക്കെതിരെ പ്രതിരോധം തീർക്കുന്ന ദേശാഭിമാനിയുടെ പ്രചാരം വർധിപ്പിക്കാനുള്ള പ്രവർത്തനം ഏറെ ആവേശത്തോടെയാണ് നാടാകെ ഏറ്റെടുക്കുന്നത്. ആദ്യഘട്ടമായി ചേർത്ത വാർഷിക വരിസംഖ്യയും ലിസ്റ്റും വിവിധ ഏരിയകളിൽനിന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് എറ്റുവാങ്ങി. ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി, വാഴൂർ, പുതുപ്പള്ളി, അയർക്കുന്നം, ചങ്ങനാശേരി, കോട്ടയം എന്നീ ഏരിയകളിൽനിന്നാണ് ഏറ്റുവാങ്ങിയത്. യോഗങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ്, ദേശാഭിമാനി യൂണിറ്റ് മാനേജർ രഞ്ജിത് വിശ്വം, പാർടി നേതാക്കൾ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി എസ് സുരേന്ദ്രൻ അധ്യക്ഷനായി. വരിസംഖ്യയും ലിസ്റ്റും ഏരിയ സെക്രട്ടറി കെ രാജേഷ് കൈമാറി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ പ്രഭാകരൻ, വി പി ഇസ്മായിൽ, അഡ്വ. പി ഷാനവാസ്, തങ്കമ്മ ജോർജുകുട്ടി എന്നിവർ പങ്കെടുത്തു. പൊൻകുന്നത്ത് ലിസ്റ്റും വരിസംഖ്യയും ഏരിയ സെക്രട്ടറി വി ജി ലാൽ കൈമാറി. കാനം രാമകൃഷ്ണൻ നായർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പ്രൊഫ. ആർ നരേന്ദ്രനാഥ്, അഡ്വ. ഗിരീഷ് എസ് നായർ എന്നിവർ പങ്കെടുത്തു. പുതുപ്പള്ളി ഏരിയകമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് വരിസംഖ്യയും ലിസ്റ്റും കൈമാറി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം റെജി സഖറിയ, കെ എൻ വിശ്വനാഥൻ, പി കെ മോഹനൻ എന്നിവർ പങ്കെടുത്തു. അയർക്കുന്നം എംജിആർ മന്ദിരത്തിൽ ചേർന്ന ചടങ്ങിൽ ലിസ്റ്റും വരിസംഖ്യയും ഏരിയ സെക്രട്ടറി പി എൻ ബിനു കൈമാറി. ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ പങ്കെടുത്തു. ചങ്ങനാശേരി വി ആർ ബി ഭവനിൽ ഏരിയ സെക്രട്ടറി കെ സി ജോസഫ് കൈമാറി. ജില്ലാ കമ്മിറ്റിയംഗം കൃഷ്ണകുമാരി രാജശേഖരൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്, എ വി റസൽ എന്നിവർ സംസാരിച്ചു. കോട്ടയം ഏരിയ കമ്മിറ്റി ഒഫീസിൽ ഏരിയ സെക്രട്ടറി ബി ശശികുമാർ വരിസംഖ്യയും ലിസ്റ്റും കൈമാറി. ജില്ലാ കമ്മിറ്റിയംഗം പി ജെ വർഗീസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ അനിൽകുമാർ, എം കെ പ്രഭാകരൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com