സ്ഥിരനിയമനവും ശമ്പളവർധനയും 
നടപ്പാക്കണം: കെആർടിഎ



പാലാ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന റിസോഴ്‌സ്‌ അധ്യാപകർക്ക്‌ സ്ഥിരനിയമനവും ശമ്പളവർധനവും നടപ്പാക്കണമെന്ന്‌ കേരള റിസോഴ്‌സ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷൻ(കെആർടിഎ) മൂന്നാമത്‌ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.   പൊതുവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്ത്‌ 2840 റിസോഴ്‌സ്‌ അധ്യാപകർ സേവനം അനുഷ്‌ടിക്കുന്നു. 21 വർഷമായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ വിഭാഗത്തിന്‌  ഏകീകരിച്ച സേവന, വേതന വ്യവസ്ഥകൾ നിലവിലില്ലെന്നും ഇത്‌ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.   രാമകൃഷ്‌ണൻ മാസ്‌റ്റർ നഗറിൽ(പാലാ മിൽക്ക്‌ബാർ ഓഡിറ്റോറിയം) സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ സോണിയ ഗോപി അധ്യക്ഷയായി. കെആർടിഎ വാർഷിക കലണ്ടർ കെഎസ്‌ടിഎ  ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബിനു അബ്രഹാമിന്‌ നൽകി കെ ജെ തോമസ്‌ പ്രകാശനംചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്‌ എസ്‌എസ്‌എഎൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ലസ്‌ നേടിയ പി എൻ നിഖിലയെയും സ്വാഗതസംഘം ചെയർമാൻ പി എം ജോസഫ്‌ മലയാളത്തിളക്കം അവതരണ ഗാന രചയിതാവായ അധ്യാപിക ദീപയെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെആർടിഎ സംസ്ഥാന കമ്മിറ്റിയംഗം ടി ഷൈമ, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം സാബു ഐസക്‌ എന്നിവർ സംസാരിച്ചു. പി എം ജോസഫ്‌ സ്വാഗതവും പാർവ്വതി ശ്യാം നന്ദിയും പറഞ്ഞു.   പ്രതിനിധി സമ്മേളനത്തിൽ എ പി സിജിൻ രക്തസാക്ഷി പ്രമേയവും രഞ്ജിത്ത്‌ ആർ രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ വിനോദൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പാർവ്വതി ശ്യാം   റിപ്പോർട്ടും ട്രഷറർ എം യു സുബൈർ കണക്കും അവതരിപ്പിച്ചു.  എ ആർ ഷിജാമോൾ സ്വാഗതവും സി കെ അനുശ്രീ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News