അക്ഷരംതൊട്ട്‌ കുരുന്നുകൾ

കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നു


  കോട്ടയം വിജയദശമി ദിനമായ വെള്ളിയാഴ്‌ച കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രങ്ങളിലും വിവിധ ആരാധനാലയങ്ങളിലും പ്രമുഖവ്യക്തികളുടെ വീടുകളിലും വിദ്യാരംഭംനടന്നു. ജില്ലയിലെമ്പാടും നൂറുകണക്കിന്‌ കുരുന്നുകളാണ്‌ അക്ഷരലോകത്തേക്ക്‌ പ്രവേശിച്ചത്‌. സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ, ആയോധന കലകൾ  എന്നിവയിലും വിദ്യാരംഭം കുറിക്കാൻ കുട്ടികളെത്തി. ജില്ലയിൽ പ്രധാനമായും എഴുത്തിനിരുത്തൽ ചടങ്ങ്‌ നടക്കുന്ന പനച്ചിക്കാട്‌ ദക്ഷിണ മൂകാംബി ക്ഷേത്രത്തിലും ഒട്ടേറെ കുരുന്നുകൾ ആദ്യാക്ഷരംകുറിച്ചു.  പുലർച്ചെമുതൽ ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചിരുന്നു.  ദർശനകലാവിഭാഗമായ കലാദർശന അക്കാദമിയിൽ വിദ്യാരംഭവും നൃത്തസംഗീത വാദ്യകലകളിൽ പുതിയ ബാച്ചിലേക്ക്‌ പ്രവേശനവും നടന്നു. പ്രൊഫ. ഇ  എ  കേരളവർമ ഉദ്ഘാടനംചെയ്തു. ദർശന അക്കാദമി ഡയറക്ടർ ഫാ. ജിനു മച്ചുകുഴി  അധ്യക്ഷനായി. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ നേതൃത്വംനൽകി. പ്രവേശനത്തിന്‌. ഫോൺ: 9188520400, 9447008255. ജവഹർ ബാലഭവനിലും വാദ്യോപകരണങ്ങൾ, നൃത്തം, സംഗീതം എന്നിവയിൽ വിദ്യാരംഭം അരങ്ങേറി.     Read on deshabhimani.com

Related News