കുട്ടികളുടെ 
കലാവിരുന്നൊരുക്കി ‘മിഴി 2021 ’



  കോട്ടയം കുട്ടികളുടെ കലാവിരുന്നൊരുക്കി ബാലസംഘം  ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ  നവരാത്രി–-നബിദിന ബാലോത്സവം ‘മിഴി 2021 ’ സംഘടിപ്പിച്ചു. കലയുടെ വസന്തോത്സവം തീർത്ത പരിപാടിയിൽ നിരവധി കുട്ടികളാണ്‌ വിവിധ പരിപാടികൾ അവതരിപ്പിച്ചത്‌. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി ബാലസംഘം സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ.എം രൺദീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ആദിത്യ ആർ അധ്യക്ഷയായി. ജില്ലാ കൺവീനർ ബി ആനന്ദകുട്ടൻ, ജില്ലാ സെക്രട്ടറി അഖിൽ ബിജു, ആർട്‌സ്‌ കമ്മിറ്റി കൺവീനർ സജിത സന്തോഷ്‌, എം എസ്‌ സാനു, അനന്തു സന്തോഷ്‌, പി രമേശ്‌, ആർട്‌സ്‌ ജോ. കൺവീനർ എസ്‌ മൃദുല, എസ്‌ അമൃത എന്നിവർ സംസാരിച്ചു. സമാപനസമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ കുട്ടികൾക്ക്‌ പുസ്‌തകം ഉപഹാരമായി നൽകി ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിൽ വിവിധ ഏരിയകളിൽ നിന്നുള്ള കുട്ടികളാണ്‌ പരിപാടി അവതരിപ്പിച്ചത്‌.        Read on deshabhimani.com

Related News