നാടുവാഴി കാരണവരെ 
കാണാൻ മന്ത്രിയെത്തി

ഞാവക്കാട്ട്‌ കൊച്ചുമഠം ഭാസ്കരൻ കർത്തായെ സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ സന്ദർശിക്കുന്നു


  പാലാ രാജഭരണകാലത്തും ജനാധിപത്യ ഭരണക്രമത്തിലും ജനക്ഷേമം മുൻനിർത്തി പ്രവർത്തിച്ച 100 വയസ്‌ പിന്നിട്ട നാടുവാഴി കാരണവരുടെ ക്ഷേമം അന്വേഷിച്ച്‌ മന്ത്രി വി എൻ വാസവനെത്തി. പഴയ മീനച്ചിൽ നാട്ടുരാജ്യം ഭരിച്ചിരുന്ന മീനച്ചിൽ കർത്താക്കന്മാരുടെ കുടുംബത്തിലെ മുതിർന്ന അംഗമായ ഞാവക്കാട്ട്‌ കൊച്ചുമഠത്തിൽ ദാമോദര സിംഹർ ഭാസ്‌കരൻ കർത്തായെ സന്ദർശിക്കാനാണ്‌ മന്ത്രി നേരിട്ടെത്തിയത്‌. ദീർഘകാലം മുത്തോലി പഞ്ചായത്ത്‌ പ്രസിഡന്റായും പ്രവർത്തിച്ചയാളാണ്‌ ഭാസ്‌ക്കര കർത്താ. കഴിഞ്ഞയാഴ്ചയായിരുന്നു നൂറാം പിറന്നാളാഘോഷം. മഠത്തിലെത്തിയ മന്ത്രിയെ ഭാസ്‌കര കർത്തായുടെ മൂത്തമകൾ രാധാമണിത്തമ്പാട്ടിയും ഭർത്താവ്‌ ശങ്കരക്കൈമളും ചേർന്ന്‌ വരവേറ്റു. മുത്തോലി ലോക്കൽ സെക്രട്ടറി കെ എസ്‌ പ്രദീപ്‌കുമാർ, ഏരിയകമ്മിറ്റിയംഗം പുഷ്‌പ ചന്ദ്രൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി കെ ഗോപാലകൃഷ്‌ണൻ, വി ഡി രാജേഷ്‌, ടി എസ്‌ ശിവദാസ്‌, ബ്രാഞ്ച്‌ സെക്രട്ടറി കെ കെ സുജിത്ത്‌ എന്നിവരും ഒപ്പമുണ്ടായി.      Read on deshabhimani.com

Related News